ഉ​ളി​ക്ക​ൽ: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ഉ​ളി​ക്ക​ൽ വ​യ​ത്തൂ​ർ കാ​ലി​യാ​ർ ക്ഷേ​ത്രം ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രി​ക്കൂ​ർ മേ​ഖ​ല ദേ​വ​സ്വം സ്റ്റാ​ഫ് യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ​സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഭൂ​മി ക​യ്യേ​റ്റം ത​ട​യു​ന്ന​തി​ന് വേ​ണ്ട നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ദേ​വ​സ്വം മ​ന്ത്രി​ക്കും മ​ല​ബാ​ർ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നാ​യ പി.​വി. പ്ര​വീ​ണി​നെ സി​പി​എം വ​യ​ത്തൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​ഗോ​പാ​ല​ൻ ,ശാ​ര​ദ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന് എ​ത്തി​യ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രി​ക്കൂ​ർ മേ​ഖ​ല ദേ​വ​സ്വം സ്റ്റാ​ഫ് യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​ബാ​ർ ദേ​വ​സ്വം സ്റ്റാ​ഫ് യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു , ടി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജൈ​യ​നേ​ഷ് , ര​ഹി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.