നാസിക് ബാൻഡ് സെറ്റ് വിതരണം
1561412
Wednesday, May 21, 2025 7:15 AM IST
ഇരിട്ടി: പായം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിളിയന്തറ 32 സങ്കേതത്തിലെ കുട്ടികൾക്കും യുവാക്കൾക്കും നാസിക് ബാൻഡ് സെറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ പി.എൻ. ജെസി, വി. പ്രമീള, പഞ്ചായത്ത് അംഗങ്ങളായ അനിൽ എം. കൃഷ്ണൻ, ബിജു കോങ്ങാടൻ,സിഡിഎസ് ചെയർപേഴ്സൺ സ്മിതാ രജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്, പി.എൻ. സുരേഷ് എന്നിവർ പ്രസംഗിച്ചു.