ഓൺലൈൻ തട്ടിപ്പ്; 69,148 രൂപ നഷ്ടപ്പെട്ടു
1561413
Wednesday, May 21, 2025 7:15 AM IST
കണ്ണൂർ: ഇൻഷ്വറൻസ് തുക അടയ്ക്കാനാണെന്നു പറഞ്ഞ് മെയിൽ വഴി പെയിമെന്റ് ലിങ്ക് അയച്ചു കൊടുത്ത് പാപ്പിനിശേരി സ്വദേശിയുടെ 69,148 രൂപ തട്ടിയെടുത്തു. പരാതിക്കാരനെ അലക്ട്രാ ലൈഫ് ഇൻഷ്വറൻസിൽ നിന്നെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് ശേഷമായിരുന്നു തട്ടിപ്പ്. ഇത്തരം കുറ്റ കൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണ്.