ഗാന്ധിയന്‍ ഓര്‍മകളെ ഭയപ്പെടുന്ന സിപിഎം പ്രതിമകള്‍ തകര്‍ക്കുന്നു: മാര്ട്ടിന് ജോര്‍ജ്
1561415
Wednesday, May 21, 2025 7:15 AM IST
പയ്യന്നൂര്‍: ഗാന്ധിയന്‍ ആശയങ്ങളെയും ഓര്‍മകളെയും സിപിഎം ഭയപ്പെടുകയാണെന്നും അതിന്റെ പേരിലാണ് വ്യാപകമായി ഗാന്ധി പ്രതിമകള്‍ അക്രമിക്കപ്പെടുന്നതെന്നും ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാ വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്ക്കി ല്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും ജനജീവിതം ദുസഹമാക്കിയ പിണറായി സര്‍ക്കാരിനെ ജനം ചവിട്ടി പുറത്താ ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജ മണ്ഡലം യുഡിഎഫ് ചെയര്മാന് എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. യുത്ത് ലീഗ് നേതാവ് ശബീര്‍ എടയന്നൂര്‍ മുഖ്യപ്രഭാണം നടത്തി. നേതാക്കളായഎസ്.എ. ഷുക്കൂര്‍ ഹാജി, എ.പി. നാരായണന്, കെ. ജയരാജ്, മഹേഷ് കുന്നുമ്മല്‍, കെ.കെ. അഷ്റഫ്,ബി. സജിത്ത് ലാല്‍, പി.പി. സമീര്‍, കെ.വി. കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.