കൂ​ത്തു​പ​റ​മ്പ്: ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ആ​ദ്യ​ത്തെ സ്വ​യം​ഭ​ര​ണാ​ധി​കാ​ര സ്ഥാ​പ​ന​മാ​യ നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഡി​ഗ്രി അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ഉ​ത്ത​ര​മ​ല​ബാ​റി​ലെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ണ്്.

പ​ഠ​ന​വും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ൻ​എ​സ്എ​സ് എ​ൻ​സി​സി, സ്പോ​ർ​ട്സ് തു​ട​ങ്ങി​യ​വ​യി​ലു​ള്ള അം​ഗ​ത്വ​വും, ക​ലാ സാ​ഹി​ത്യ രം​ഗ​ത്തെ പ​ങ്കാ​ളി​ത്ത​വും വ​ഴി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യെ ല​ക്ഷ്യം വ​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഈ ​വ​ർ​ഷ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മു​ൻ​നി​ര​യി​ലാ​ണ്.

ഈ ​വ​ർ​ഷം മു​ത​ൽ ഓ​ട്ടോ​ണ​മ​സ് പ​ദ​വി​യി​ലു​ള്ള നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​ത് കോ​ളേ​ജ് വെ​ബ്സൈ​റ്റ് വ​ഴി മാ​ത്ര​മാ​ണ്. നി​ല​വി​ൽ ഗ​വ​ൺ​മെ​ന്‍റ് ന​ൽ​കു​ന്ന എ​ല്ലാ സ്കോ​ള​ർ​ഷി​പ്പു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും റി​സ​ർ​വേ​ഷ​നും കോ​ള​ജി​ൽ തു​ട​ർ​ന്നും ല​ഭ്യ​മാ​ണ്. 11 ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ കോ​ള​ജ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വെ​ബ്സൈ​റ്റ്: www. nirma lagiri college.ac.in ഇ​മെ​യി​ൽ: admi [email protected] ഫോ​ൺ:7902200068, 7902 200069.