ത​ളി​പ്പ​റ​മ്പ്: ബാ​റി​ൽ വ​ച്ച് യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ള്ളാം​കു​ളം റേ​ഷ​ന്‍ ഷോ​പ്പി​ന് സ​മീ​പ​ത്തെ കു​ട്ടു​ക്ക​ന്‍ വീ​ട്ടി​ല്‍ കെ.​മു​ഹ​മ്മ​ദ് നി​യാ​സി​നാ​ണ് (40) ഈ ​മാ​സം നാ​ലി​ന് മ​ർ​ദ​ന​മേ​റ്റ​ത്. കാ​ക്കാ​ത്തോ​ട്ടി​ലെ റാ​സി​ക് , മ​ദ്ര​സ​ക്ക് സ​മീ​പ​ത്തെ ഇ​ര്‍​ഷാ​ദ് എ​ന്ന ഇ​ര്‍​ഷി എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ബാ​റി​ല്‍ വ​ച്ച് പ്ര​തി​ക​ള്‍ നി​യാ​സി​ന്‍റെ ഉ​മ്മ​യെ​യും ഉ​പ്പ​യെ​യും ചീ​ത്ത​വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ന് കൈ​കൊ​ണ്ട് മു​ഖ​ത്ത​ടി​ക്കു​ക​യും ബാ​റി​ലെ ക​സേ​ര ഉ​പ​യോ​ഗി​ച്ച് മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി