കൂ​ത്തു​പ​റ​മ്പ്: ഒ​മാ​നി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും. ക​തി​രൂ​ർ ആ​റാം മൈ​ല്‍ ജാ​ൻ ഹൗ​സി​ൽ വി.​പ​ങ്ക​ജാ​ക്ഷ​ന്‍ (59), ഭാ​ര്യ കെ.​സ​ജി​ത (53) എ​ന്നി​വ​രാ​ണ് ശ​നി​യാ​ഴ്ച ബൗ​ഷ​റി​ലെ റ​സ്റ്റോ​റ​ന്‍റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ 11.30 വ​രെ ക​തി​രൂ​ർ ആ​റാം മൈ​ലി​ലെ ജാ​ൻ കോം​പ്ല​ക്സി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് 12 ഓ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​മാ​നി​ലെ വി​വി​ധ ക​മ്പ​നി​ക​ളി​ലാ​യി അ​ക്കൗ​ണ്ടിം​ഗ് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ള്‍. പാ​ച​ക​വാ​ത​ക ചോ​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ സ്‌​ഫോ​ട​ന​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏ​ക​മ​ക​ൾ ബ​വി​ഷ ചെ​ന്നൈ​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ്.