കൊല്ലുമെന്ന് ഭീഷണി: രണ്ടുപേർക്കെതിരേ കേസ്
1561425
Wednesday, May 21, 2025 7:27 AM IST
കണ്ണൂർ: പണം തിരിച്ചു കൊടുക്കാത്ത വിരോധത്തിൽ ഹോട്ടലിൽ കയറി യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പാപ്പിനിശേരി വേളാപുരം പാലത്തിന് സമീപത്തെ സാജിദ മൻസിലിൽ പി.വി. ഫാറൂഖിന്റെ പരാതിയിൽ അഞ്ചാംപീടികയിലെ അനസ്, പുതിയതെരുവിലെ ചാണ്ടി ഷമീം എന്നിവർക്കെതിരെയാണ് കേസെടുത്തത്.17 ന് രാത്രി എട്ടോടെയായിരുന്നു സംഭവം.
പരാതിക്കാരനും കുടുംബവും പയ്യാമ്പലത്തെ തക്കാരം റസ്റ്റോറന്റിൽ ഭക്ഷണം ഓർഡർ ചെയ്ത് ഇരിക്കുന്ന സമയം ഒന്നാം പ്രതിക്ക് കൊടുക്കാനുള്ള പണം കൊടുക്കാത്തതിലുള്ള വിരോധത്തിൽ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ഇടപാട് തീർത്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.