പിഎച്ച്സിയിൽ നിന്ന് ലഭിച്ചത് അലിഞ്ഞ മരുന്നെന്ന്
1561428
Wednesday, May 21, 2025 7:27 AM IST
കേളകം: കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പനിക്ക് നല്കിയ മരുന്ന് അലിഞ്ഞ നിലയിലെന്നു പരാതി. ചെട്ടിയാംപറമ്പ് പൂക്കുണ്ട് സ്വദേശിക്കു ലഭിച്ച മരുന്നാണ് അലിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇന്നലെ പനിയെ തുടർന്ന് കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കണ്ട് മരുന്നു വാങ്ങുകയാ യിരുന്നു. പിഎച്ച്സി മെഡിക്കൽ സ്റ്റോറിൽ നിന്ന് ലഭിച്ച മരുന്ന് കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് അലിഞ്ഞനിലയിൽ കണ്ടത്.