ശ്രീ​ക​ണ്ഠ​പു​രം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ല​പ്പ​ട്ടം ചൂ​ളി​യാ​ട് ക​രി​മ്പീ​ലെ പി.​പി. വി​ജേ​ഷാ​ണ് (36) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ബൈ​ക്കി​ൽ ഇ​രി​ട്ടി​യി​ലേ​ക്ക് പി ​എ​സ് സി ​കോ​ച്ചിം​ഗ് ക്ലാ​സി​ന് പോ​ക​വെ കു​യി​ലൂ​ർ താ​ഴ്‌​വാ​ര​ത്ത് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജേ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.​

പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ -യ​ശോ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ:​ ക​വി​ത, അ​ജേ​ഷ്, വി​ജ​യ​ശ്രീ.