ചെ​റു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ ചെ​ങ്ക​ൽകെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണു. തി​രു​മേ​നി കോ​ക്ക​ട​വി​ലെ തു​രു​ത്തി വി​ള​യി​ൽ രാ​ജു​വി​ന്‍റെ മു​റ്റ​ത്തോ​ടു ചേ​ർ​ന്നു നി​ർ​മി​ച്ച ചെ​ങ്ക​ൽ കെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണു. ഈ ​വ​ർ​ഷം കെ​ട്ടി​യ പു​തി​യ ചെ​ങ്ക​ൽ കെ​ട്ടാ​ണു 10 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ഇ​ടി​ഞ്ഞു വീ​ണ​ത്. ചെ​റു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ എ​ക്സ്ചേ​ഞ്ച് ഓ​ഫീ​സി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വീ​ണു.

പി​ൻ​വ​ശ​മാ​ണു ത​ക​ർ​ന്നു വീ​ണ​ത്. മു​ന്പ് ഈ ​മ​തി​ലി​ന്‍റെ മു​ൻ​ഭാ​ഗം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മു​ൻ​ഭാ​ഗം പൊ​ളി​ച്ചു​കെ​ട്ടി​യെ​ങ്കി​ലും ബാ​ക്കി​യു​ള്ള ഭാ​ഗം അ​തേ​പ​ടി നി​ല​നി​ർ​ത്തി. ഈ ​ഭാ​ഗ​മാ​ണു ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ക​ർ​ന്നു വീ​ണ​ത്. മ​തി​ലി​നോ​ടു ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന യൂ​സ്ഡ് കാ​ർ ഷോ​റൂം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഇ​തോ​ടെ അ​പ​ക​ട ഭീ​തി​യി​ലാ​ണ്. ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു മ​തി​ൽ ത​ക​ർ​ന്നു വീ​ണ​ത്.