ശ്രേയസ് കാരുണ്യഭവനത്തിന്റെ താക്കോൽദാനം നടത്തി
1561501
Thursday, May 22, 2025 1:22 AM IST
ആലക്കോട്: ബത്തേരി രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ശ്രേയസ് കരുവഞ്ചാൽ യൂണിറ്റ് തപോവനത്ത് നിർധന കുടുംബത്തിനായി നിർമിച്ചു നൽകിയ കാരുണ്യഭവനത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും നടത്തി. ശ്രേയസ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ ഉദ്ഘാടനവും മേഖലാ ഡയറക്ടർ ഫാ. ജോൺ കയത്തിങ്കൽ താക്കോൽദാനവും നിർവഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കടയ്ക്കേത്ത് അധ്യക്ഷത വഹിച്ചു.
സോണൽ മാനേജർ സാജൻ വർഗീസ്, റിന്റോ മാത്യു, ശ്യാമള മോഹനൻ എന്നിവർ പ്രസംഗിച്ചു. വീട് നിർമിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ സെബാസ്റ്റ്യൻ കൊടകനാടിക്കും, നിധിൻബാബു, ബിജു കണ്ണാട്ടുതറ എന്നിവരെ ആദരിച്ചു. പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് നിർമിച്ചത്. സഖറിയാസ് ചല്ലുവേലിൽ, മുരളീധരൻ കുന്നേൽ,പി.ഡി.വിശ്വനാഥൻ, ബാബു വെള്ളാംതടം, അംബിക കുഴിക്കാട്ട്, ശ്രീജ പാലപ്പുറത്ത്, മഹിജ ജോമി, നിഷ കരോട്ടുപാറ, ഷീന കുന്നത്ത്, ജിനു ഉദിന്താനത്ത്, സിന്ധു കല്ലു പുരയ്ക്കകത്ത് എന്നിവർ പങ്കെടുത്തു.