വൈഎംസിഎ സബ് റീജിയൻ വാർഷിക സമ്മേളനം
1561504
Thursday, May 22, 2025 1:22 AM IST
തളിപ്പറമ്പ്: വൈഎംസിഎ കണ്ണൂർ സബ് റീജിയൻ വാർഷിക സമ്മേളനം തളിപ്പറമ്പ് വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടന്നു. നവീകരിച്ച തളിപ്പറമ്പ് വൈഎംസിഎ ഓഡിറ്റോറിയം, വൈഎംസിഎ ഡയാലിസിസ് പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനവും യുവ വ്യവസായ സംരംഭകരെ ആദരിക്കലും ഇതോടൊപ്പം നടന്നു. വൈഎംസിഎ നാഷണൽ പ്രസിഡന്റ് ഡോ. വിൻസെന്റ് ജോർജ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് വൈഎംസിഎ പ്രസിഡന്റ് ജോൺ പേട്ടയിൽ ആമുഖ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഷാജി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. യുവ സംരംഭകരായ എംഎച്ച്ബി ഇന്റർലോക്ക് മാനേജിംഗ് ഡയറക്ടർ പി.ജെ. ജോസഫ്, എസ്ജെ എംപോറിയം മാനേജിംഗ് പാർട്ണർ ഷൈജു വെട്ടിക്കുളങ്ങര എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വൈഎംസിഎ വനിതാ ഫോറം കേരള റീജിയൻ ചെയർപേഴ്സൺ ജൂലി അനിൽ, ഏഷ്യ-പസഫിക് അലയൻസ് കമ്മിറ്റി അംഗം ഡോ.കെ.എം. തോമസ്, കേരള റീജിയൻ പാസ്റ്റ് ആക്ടിംഗ് ചെയർമാൻ ജിയോ ജേക്കബ്, കേരള റീജിയൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ബേബി, നാഷണൽ പ്രോജക്ട് മോണിറ്ററിംഗ് കമ്മിറ്റി അംഗം ജസ്റ്റിൻ കൊട്ടുകാപ്പള്ളി, വനിതാ ഫോറം സബ് റീജിയൻ ചെയർപേഴ്സൺ അഡ്വ. ടിന്റു ബിജി, കേരള റീജിയൻ വൈസ് ചെയർപേഴ്സൺ ഗാഥ സജി, തളിപ്പറമ്പ് വൈഎംസിഎ സെക്രട്ടറി ബാബു മണ്ണനാൽ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ സബ് റീജിയനിലെ 22 യൂണിറ്റുകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച യൂണിറ്റുകളെയും ഭാരവാഹികളെയും നാഷണൽ പ്രസിഡന്റ് ആദരിച്ചു. വൈഎംസിഎ പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും നടന്നു.