പ​യ്യ​ന്നൂ​ര്‍: എ​ഴു​പ​ത്താ​റു​കാ​ര​നാ​യ അ​ച്ഛ​ന്‍റെ കാ​ൽ അ​ടി​ച്ചൊ​ടി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. രാ​മ​ന്ത​ളി ക​ല്ലേ​റ്റും ക​ട​വി​ലെ ക​ക്ക​ള​ത്ത് അ​ന്പു​വി​ന്‍റെ പ​രാ​തി​യി​ൽ മ​ക​ൻ അ​നൂ​പി​നെ​യാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​ന് പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു അ​ക്ര​മ​മെ​ന്ന് അ​ന്പു പ​റ​ഞ്ഞു.

അ​ന്പു​വി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​വ​രാ​ന്ത​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി മ​ര​ത്ത​ടി കൊ​ണ്ട് ഇ​ട​തു​കാ​ലി​ന് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ടി​യേ​റ്റ് ഇ​ട​ത് കാ​ലി​ന്‍റെ മു​ട്ടി​ന് താ​ഴെ​യു​ള്ള എ​ല്ല് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് അ​ന്പു പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി മൊ​ഴി​യെ​ടു​ത്തു. കു​ടും​ബ​സ്വ​ത്ത് വീ​തം​വ​യ്ക്കു​ന്ന​തി​ന് വി​സ​മ്മ​തി​ച്ച​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ന്പു പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.