ഇരിട്ടി വൈഎംസിഎ സില്‍വര്‍ ജൂബിലി നിറവില്‍
1561513
Thursday, May 22, 2025 1:22 AM IST
ഇരിട്ടി: ഇരിട്ടി വൈഎംസിഎ രജത ജൂബിലി ആഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്കാണ് തുടക്കമായത്. ജൂബിലി സ്മാരകമായി നിര്‍ധന കുടുംബത്തിന് സ്നേഹവീട് നിര്‍മിച്ചു നല്‍കുന്നതുള്‍പ്പെടെയുള്ള സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളും ജൂബിലി വര്‍ഷത്തില്‍ നടത്തും.
പ്രസിഡന്റ് ഷിന്റോ മൂക്കനോലി അധ്യക്ഷത വഹിച്ചു. ഫാ. സണ്ണി തോട്ടപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഇരിട്ടി സബ് റീജിയൺ വൈസ് ചെയര്മാന് ഡോ. എം.ജെ. മാത്യു പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. മുന്‍ സബ് റീജിയൺ ചെയര്മാന് ജസ്റ്റിന് കൊട്ടുകാപ്പള്ളി പുതിയ അംഗങ്ങളെ സ്വീകരിച്ചു. ഇരിട്ടി വൈഎംസിഎ നടത്തുന്ന കുട്ടിക്കൊരു കുഞ്ഞുടുപ്പ് പദ്ധതി നോര്‍ത്ത് സോണ്‍ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി. സണ്ണി കൂറുമുള്ളംതടം ജീവകാരുണ്യ പ്രവര്ത്തകന് ബിജു മാണിക്കത്തനാന് നല്കി ഉദ്ഘാടനം ചെയ്തു. ബേബി തോലാനി, തോമസ് കളരിക്കല്‍, സജി മാലത്ത്, ജോയി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഷിന്റോ മൂക്കനോലി -പ്രസിഡന്റ്, ജോസ് പൂമല -വൈസ് പ്രസിഡന്റ്, റോബിന് എം.ഐസക് -സെക്രട്ടറി, എന്‍.ജെ. ജോഷി -ജോ.സെക്രട്ടറി, ചാള്‍സ് തോമസ് -ട്രഷറര്‍.