ക​ണി​ച്ചാ​ര്‍: സി​പി​എ​ം ഭരിക്കുന്ന ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ദ​രി​ക്ക​ല്‍ പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍. പ​ഞ്ചാ​യ​ത്തി​ല്‍ 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷം നൂ​റ് ശ​ത​മാ​നം നി​കു​തി പി​രി​വി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​നി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​ർ, നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ത​ന്നെ ബ​ഹി​ഷ്ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​ച്ച​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള​ള മൂ​ന്ന് സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് എ​ത്തി​യി​ല്ല. ഭ​ര​ണ​ക​ക്ഷി​യി​ല്‍ നി​ന്നു​ള​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ട​യു​ള​ള നാ​ല് അം​ഗ​ങ്ങ​ളാ​ണ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി.​ഗീ​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് വ​ട​ശേ​രി, വി​ജി ഏ​ബ്ര​ഹാം, ഷോ​ജ​റ്റ് ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ദീ​പു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.