തേർത്തല്ലി പൊയിൽ സെന്റ് മാർട്ടിൻ ഡി പോറസ് ആശ്രമം; കൂദാശ നാളെ
1561733
Friday, May 23, 2025 1:02 AM IST
തേർത്തല്ലി: പൊയിലിൽ പുതുതായി നിർമിച്ച സെന്റ് മാർട്ടിൻ ഡി പോറസ് ആശ്രമത്തിന്റെ കൂദാശ നാളെ നടക്കും. വൈകുന്നേരം അഞ്ചിന് കൂദാശയ്ക്ക് കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാൻ റവ. ഡോ. ഡെന്നീസ് കുറിപ്പശേരി എന്നിവർ കാർമികത്വം വഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഫാ. ജോർജ് കുമ്പളുമൂട്ടിൽ, ഫാ. ജോയി വാഴക്കാപ്പാറ, ഫാ. ബോബിൻ മരിയ എന്നിവർ അറിയിച്ചു.