ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യി​ൽ അ​മൃ​ത് മി​ത്ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന "വി​മ​ൺ ഫോ​ർ ട്രീ' ​ഹ​രി​ത ന​ഗ​രം പ​ദ്ധ​തി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ കോ​ട്ടൂ​ർ വാ​ർ​ഡി​ലെ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കി​ൽ 200 വൃ​ക്ഷ​തൈ​ക​ൾ, കം​ബ്ലാ​രി വാ​ർ​ഡി​ലെ കം​ബ്ലാ​രി കു​ളം പ​രി​സ​ര​ത്ത് 100 വൃ​ക്ഷ​തൈ​ക​ൾ എ​ന്നി​ങ്ങ​നെ ദൈ​നം​ദി​ന സം​ര​ക്ഷ​ണം ന​ൽ​കി ആ​കെ 300 വൃ​ക്ഷ​ത്തൈ​ക​ളാ​ണു ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​സ​ഫീ​ന, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി. ​പി. ച​ന്ദ്രാം​ഗ​ദ​ൻ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ വി. ​പി. ന​സീ​മ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, കെ.​സി. അ​ജി​ത, ടി.​ആ​ർ. നാ​രാ​യ​ണ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​വി. നാ​രാ​യ​ണ​ൻ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ പി. ​മോ​ഹ​ന​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ. ​ഓ​മ​ന, സി​റ്റി മി​ഷ​ൻ മാ​നേ​ജ​ർ പി.​പി. സു​ലൈ​മാ​ൻ കൂ​ടാ​തെ വി​വി​ധ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.