ബൈക്കിലെത്തിയ സംഘം കാൽനട യാത്രികയുടെ സ്വർണമാല പൊട്ടിച്ചെടുത്തു
1561735
Friday, May 23, 2025 1:02 AM IST
തളിപ്പറമ്പ്: കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ഒന്നേകാൽ പവന്റെ മാല പൊട്ടിച്ചെടുത്തു. വരഡൂൽ അമ്പലത്തിന് സമീപത്തെ പടിക്കലേ വളപ്പിൽ ഹൗസിൽ ടി. സുലോചനയുടെ (64) മാലയാണ് കവർച്ച ചെയ്തത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മോട്ടോർ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് മാല പിടിച്ചുപൊട്ടിച്ച് ബൈക്കിൽ തന്നെ രക്ഷപ്പെട്ടത്. സുലോചനയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.