മലയോര കർഷക മുന്നേറ്റ ജാഥയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി
1561737
Friday, May 23, 2025 1:02 AM IST
ചെറുപുഴ: നിലവിലുള്ള കേന്ദ്ര വനം വന്യജീവി നിയമങ്ങൾ മനുഷ്യർക്ക് എതിരായുള്ളതാണെന്ന് ഇ.പി. ജയരാജൻ. കേരള കർഷക സംഘത്തിന്റെ മലയോര കർഷക മുന്നേറ്റ ജാഥയ്ക്ക് ചെറുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാലീഡർ കൂടിയായ ഇ.പി. ജയരാജൻ.
കാസർഗോഡ് ജില്ലയിൽ നിന്ന് ജില്ലയിലേക്ക് പ്രവേശിപ്പിച്ച ജാഥയെ ചെറുപുഴ പാലത്തിന് സമീപത്തിനിന്നും സ്വീകരിച്ച് സ്വീകരണ വേദിയിലേയ്ക്കാനയിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ സിപിഎം ഏരിയാ സെക്രട്ടറി പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ഇ.പി. ജയരാജൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സി.എച്ച്. കുഞ്ഞമ്പു, എൻ.ആർ. ഷക്കീന, എം. പ്രകാശൻ , ടി.ഐ. മധുസൂദനൻ എംഎൽഎ, പി.പി. ദാമോദരൻ എന്നിവർ പ്രസഗിച്ചു.