ഇ​രി​ട്ടി: ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബ്ലോ​ക്ക്ത​ല പ​രി​സ്ഥി​തി ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ സ​ഹ​വാ​സ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. 7,8,9 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ്ര​കൃ​തി​യെ അ​റി​യാം പ്ര​കൃ​തി​യു​ടെ ഭാ​ഗ​മാ​കാം എ​ന്ന വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യാ രാ​ഘ​വ​ൻ "നീ​ല​ക്കുറി​ഞ്ഞി’ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ൻ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി വി​ദ​ഗ്ധ​ൻ വി.​സി. ബാ​ല​കൃ​ഷ്ണ​ൻ, നി​ഷാ​ദ് മ​ണ​ത്ത​ണ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​സി. സി​ജേ​ഷ് ,ഫോ​റ​സ്റ്റ് വാ​ച്ച​ർ സു​ശാ​ന്ത് മ​ഠ​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്കി. ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഹ​രി​ത കാ​മ്പ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന കു​ട്ടി കൂ​ട്ട​ത്തി​ന് ക്യാ​മ്പി​ൽ രൂ​പം ന​ല്കി.