ക​ണ്ണൂ​ർ: കൊ​ട്ടി​യൂ​ര്‍ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ത്സ​വ മു​ന്നൊ​രു​ക്ക അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി​യു​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍, പ്ര​ദേ​ശ​ത്തെ പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് ഡി​എം​ഒ വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് സം​ഘം കൊ​ട്ടി​യൂ​ര്‍ ഉ​ത്സ​വ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. കൊ​ട്ടി​യൂ​ര്‍ മേ​ഖ​ല​യി​ല്‍ ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് പ​ക​ര്‍​ച്ച വ്യാ​ധി പ്ര​തി​രോ​ധ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തും.