ഓട്ടോകൾ കൂട്ടിയിടിച്ചു; ഡ്രൈവർ മരിച്ചു
1561899
Friday, May 23, 2025 10:11 PM IST
ചെറുപുഴ: മലയോര ഹൈവേയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ചെറുപുഴ നടുബസാറിലെ ഓട്ടോ ഡ്രൈവറും തിരുമേനി സ്വദേശിയുമായ മഞ്ഞത്താനത്ത് എം.വി. ശശികുമാറാണ് (സന്തോഷ് -58) മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ മലയോര ഹൈവേയിൽ പെരിങ്ങാല ഇറക്കത്തിൽ കാവിന് സമീപമായിരുന്നു അപകടം. തേർത്തല്ലി ഭാഗത്തുനിന്നും വന്ന സന്തോഷ് ഓടിച്ചിരുന്ന ഓട്ടോയും ചെറുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: സുനിത. മക്കൾ: സയന, സജന. മരുമകൻ: ജിത്തു. സഹോദരങ്ങൾ: പ്രസാദ്, ഓമന, രമണി, ഷൈല.