ക​ണ്ണൂ​ർ: ചി​റ​ക്ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഏ​ക​പ​ക്ഷീ​യ​മാ​യി അ​ട​ച്ചു പൂ​ട്ടാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ ​സു​ധാ​ക​ര​ൻ എം​പി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് ക​ത്ത് ന​ൽ​കി.

ചി​റ​ക്ക​ലി​ലേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ജ​ന​ങ്ങ​ൾ വ​ള​രെ​ക്കാ​ല​മാ​യി ആ​ശ്ര​യി​ക്കു​ന്ന ചി​റ​ക്ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളും പു​തി​യ സ്റ്റോ​പ്പു​ക​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ത​ന്നെ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ഏ​ക​പ​ക്ഷീ​യ​വും ജ​നാ​ധി പ​ത്യ​വി​രു​ദ്ധ​മാ​യ തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പു​നഃപ​രി​ശോ​ധി​ക്ക​ണം.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ച്ചു പൂ​ട്ടു​മെ​ന്ന ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം ചി​റ​ക്ക​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രേ​യും ചി​റ​ക്ക​ലി​ന്‍റെ വി​ക​സ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ആ​യ​തി​നാ​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ഈ ​തീ​രു​മാ​നം ഉ​ട​ന​ടി പു​ന പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു