ഇ​രി​ട്ടി: വീ​ടി​ന​ക​ത്തെ വാ​ഷിം​ഗ് മെ​ഷീ​ന് തീ​പി​ടി​ച്ചു. നേ​രം​പോ​ക്ക് പ​യ​ഞ്ചേ​രി റോ​ഡി​ലെ അ​ജ​യ​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​രി​ട്ടി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് തീയണ​ച്ച​ത്. വാ​ഷിം​ഗ് മെ​ഷീ​ൻ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. സ​മീ​പ​ത്ത് ഉ​ണ​ക്കാ​ൻ ഇ​ട്ടി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. തീ ​വീ​ടി​നു​ള്ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​ൻ​പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘ​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ , സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​വി. വി​ജീ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, അ​രു​ൺ, തോ​മ​സ്, എ​ൻ.​ജെ. അ​നു എ​ന്ന​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഷോ​ട്ട് സ​ർ​ക്യു​ട്ടാ​ണ് തീ​പി​ടിത്ത​ത്തി​ന് കാ​ര​ണമെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം .