കന്യാസ്ത്രീമാരുടെ അറസ്റ്റ് മതനിരപേക്ഷതയ്ക്ക് കളങ്കം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
1580868
Sunday, August 3, 2025 6:07 AM IST
ഈരാറ്റുപേട്ട: കന്യാസ്ത്രീമാരെ അന്യായമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്ത നടപടി ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനത്തിന്റെ പ്രത്യക്ഷ തെളിവാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സാജന് കുന്നത്ത് അധ്യക്ഷത വഹിച്ചു.