ടി.ഡി. ചാക്കോ അനുസ്മരണം
1581269
Monday, August 4, 2025 7:05 AM IST
മുടിയൂര്‍ക്കര: മുടിയൂര്‍ക്കര ഗവണ്മെന്റ് എല്‍പി സ്കൂളിലെ പിടിഎ യോഗത്തോടനുബന്ധിച്ച് മാനവികം സോഷ്യല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ടി.ഡി. ചാക്കോ അനുസ്മരണം നടത്തി. സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മാനവികം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ഷാജി ജോസഫ്, കെ.എസ്. മാത്യു, ഹെഡ്മിസ്ട്രസ് കെ. സിന്ധു, രഞ്ജിത എസ്. വാധ്യാര്, ഷാലിനി എന്നിവര്‍ പ്രസംഗിച്ചു.