ചങ്ങനാശേരി ബൈപാസിലെ പാഴ്മരങ്ങള്‍ വെട്ടിമാറ്റണം
1581282
Monday, August 4, 2025 7:18 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ സ്റ്റേഷന് മുതല്‍ പാലാത്ര ജംഗ്ഷന് വരെയുള്ള ഭാഗത്തെ പൊട്ടവാക പോലെയുള്ള പാഴ്മരങ്ങള്‍ വെട്ടിമാറ്റി യാത്രക്കാര്‍ക്കു സുരക്ഷയൊരുക്കണമെന്നു മുനിസിപ്പല്‍ കൗണ്‍സിലര്‍ എല്‍സമ്മ ജോബ്, വാര്‍ഡ് കണ്‍വീനര്‍ ചാള്‍സ് പാലാത്ര എന്നിവര്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇത്തരം നിരവധി മരങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നുണ്ടെന്നും അടുത്തിടെ ചില മരങ്ങള്‍ നിലംപൊത്തിയതായും ഇവര്‍ ചൂണ്ടിക്കാട്ടി.