അനുഗ്രഹസവിധേ...ഒഴുകിയെത്തി കുഞ്ഞുമിഷണറിമാർ
1580881
Sunday, August 3, 2025 6:07 AM IST
കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മംകൊണ്ട് അനുഗൃഹീതമായ പുണ്യഭൂമിയിലേക്ക് സുകൃതജപങ്ങൾ ഉരുവിട്ടും പ്രാർഥനാ ഗീതങ്ങൾ ആലപിച്ചും ആയിരങ്ങളെത്തി. എത്തിയവരിലേറെയും കുട്ടികൾ. കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിലേക്ക് ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ നടത്തിയ 37-ാമത് അൽഫോൻസാ തീർഥാടനം ഭക്തിസാന്ദ്രമായി. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്ന് രാവിലെ മുതൽ വൈകുന്നേരം വരെ തീർഥാടകർ ഒഴുകിയെത്തി.
പുലർച്ചെ 5.30ന് ചങ്ങനാശേരി പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽനിന്ന് വികാരി ഫാ. ജേക്കബ് വാരിക്കാട്ടിന്റെ പ്രാർഥനയോടെ തീർഥാടനമാരംഭിച്ചു. ചങ്ങനാശേരി, തുരുത്തി ഫാൊറാോനകളിൽനിന്നുള്ള തീർഥാടകർ 30 കിലോമീറ്ററാോളം കാൽനടയായി പിന്നിട്ട് ഉച്ചകഴിഞ്ഞ് രണ്ടിന് ജന്മഗൃഹത്തിൽ എത്തിച്ചേർന്നപ്പോൾ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ താോമസ് തറയിൽ സന്ദേശം നൽകി. തുടർന്ന് കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിലെത്തി വിശുദ്ധ കുർബാനയർപ്പിച്ചു. ഫാ. ജാോസഫ് കുറശേരി കാർമികത്വം വഹിച്ചു.
< b> കുടമാളൂർ മേഖല
കുടമാളൂർ ഫാൊറാോനയിൽനിന്നുള്ള തീർഥാടകരാണ് ആദ്യം ജന്മഗൃഹത്തിൽ എത്തിയത്. ഫാൊറാേനയിലെ ഇടവകകളിൽനിന്നുമുള്ള തീർഥാടകർ പനമ്പാലം സെന്റ് മൈക്കിൾസ് ചാപ്പലിൽ സംഗമിച്ചു ജന്മഗൃഹത്തിൽ എത്തി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജാോർജ് മംഗലത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ആർച്ച്ബിഷപ് മാർ ജാോസഫ് പെരുന്താേട്ടം സന്ദേശം നൽകി.
അതിരന്പുഴ മേഖല
പുലർച്ചെ 5.30ന് വെട്ടിമുകൾ, കാോട്ടയ്ക്കുപുറം, ചെറുവാണ്ടൂർ എന്നിവിടങ്ങളിൽനിന്നാരംഭിച്ച തീർഥാടനങ്ങൾ ആർപ്പൂക്കര അമ്പലക്കവലയിൽ സംഗമിച്ച് ജന്മഗൃഹത്തിൽ പ്രവേശിച്ചു. അതിരമ്പുഴ ഫാൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. അൽഫോൻസാ തീർഥാടനത്തിന്റെ ആരംഭകാലത്ത് മിഷൻ ലീഗ് ഡയറക്ടറായിരുന്ന റവ.ഡോ. മാണി പുതിയിടം സന്ദേശം നൽകി.
ആലപ്പുഴ മേഖല
എടത്വ, ചമ്പക്കുളം, ആലപ്പുഴ, പുളിങ്കുന്ന് മേഖലകളിലെ തീർഥാടകർ മാന്നാനം ആശ്രമ ദേവാലയത്തിൽ സംഗമിച്ചു. ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടിയുടെ കാർമികത്വത്തിൽ നടത്തിയ പ്രാർഥനാ ശുശ്രൂഷയ്ക്കുശേഷം കാൽന ടയായി ജന്മഗൃഹത്തിലെത്തി വിശുദ്ധ കുർബാനയർപ്പിച്ചു. എടത്വ മേഖലാ ഡയറക്ടർ ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് മാോൺ. സ്കറിയ കന്യാക്കാേണിൽ സന്ദേശം നൽകി.
കോട്ടയം മേഖല
കാോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ മേഖലകളിലെ തീർഥാടകർ കാോട്ടയം സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഗമിച്ച് കുടമാളൂർ പള്ളിയിലെത്തി മണിമല മേഖലാ ഡയറക്ടർ ഫാ. താോമസ് മണിയഞ്ചിറയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. പ്രാോട്ടോ സിഞ്ചെള്ളൂസ് മാോൺ. ആന്റണി ഏത്തയ്ക്കാട്ട് സന്ദേശം നൽകി. തുടർന്ന് തീർഥാടകർ ജന്മഗൃഹത്തിലെത്തി. കുറുമ്പനാടം ഫൊറോന തീർഥാടനവും കോട്ടയം സിഎംഎസ് സ്കൂൾ ഗ്രൗണ്ടിൽനിന്നാരംഭിച്ച് കുടമാളൂർ പള്ളിയിലെത്തി മേഖലാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചശേഷം ജന്മഗൃഹത്തിലെത്തി.
തെക്കൻ മേഖല
അമ്പൂരി, തിരുവനന്തപുരം, കാൊല്ലം-ആയൂർ മേഖലകളിൽനിന്നുള്ള തീർഥാടകരും വിവിധ സമയങ്ങളിൽ ജന്മഗൃഹത്തിലെത്തി.
വൈകുന്നേരം അതിരൂപത ഡയറക്ടർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മാമ്പറ എന്നിവർ ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാനയാോടെ തീർഥാടന പരിപാടികൾ സമാപിച്ചു.
അതിരൂപത ഭാരവാഹികളായ ഫാ. ജസ്റ്റിൻ വരവുകാലായിൽ, ടിന്റോ സെബാസ്റ്റ്യൻ, എബിൻ ജോസഫ്, സിസ്റ്റർ ജെസലിൻ തോമസ്, സിസ്റ്റർ മേരി റോസ്, ജോൺസൺ കാഞ്ഞിരക്കാട്ട്, സാലിച്ചൻ തുമ്പേക്കളം, ബോബി തോമസ്, ആകാശ് എ.ടി., മിനി തോമസ്, ജെറിൻ ജോസഫ്, നേഹാ ഷൈൻ, ദിവ്യ മരിയ ജയിംസ്, റോഹൻ ബെന്നി, ഷെബിൻ ആന്റണി, ലൂക്ക് അലക്സ്, ജോയൽ, അമൽ വർഗീസ്, സിജോ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
രാജു കുടിലിൽ