മിനി മാരത്തൺ 15ന് രജിസ്ട്രേഷൻ പുരോഗമിക്കുന്നു
1581047
Sunday, August 3, 2025 11:44 PM IST
കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും ദീപികയും സിഎംഎസ് കോളജും വിമുക്തി മിഷനും ചേർന്ന് ലഹരിക്കെതിരേ 15ന് കോട്ടയത്തു നടത്തുന്ന മിനി മാരത്തൺ മൂന്നാം സീസണിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. തെള്ളകം കാരിത്താസ് മാതാ ആശുപത്രിക്ക് സമീപത്തുള്ള ഹൊറൈസൺ മോട്ടോഴ്സ് അങ്കണത്തിൽനിന്നു രാവിലെ 6.30ന് ആരംഭിക്കുന്ന മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സിഎംഎസ് കോളജിലാണ് സമാപിക്കുന്നത്.
മാരത്തണിനെത്തുന്ന താരങ്ങൾക്കുള്ള വൈദ്യ സഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ലഭ്യമാക്കും. പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ പുലർച്ചെ 5.30 മുതൽ ഹൊറൈസൺ മോട്ടോഴ്സിന്റെ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന് സമീപമുള്ള മഹീന്ദ്ര സർവീസ് സെന്ററിൽ ആരംഭിക്കും.
ഒന്നാമതെത്തുന്ന വനിതാ , പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ കാഷ് പ്രൈസ് നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ, വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10,000 , 5000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. 50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ,വനിതാ വിജയികൾക്ക് 5000 രൂപ വീതമാണ് കാഷ് പ്രൈസ്. ഫിനിഷിംഗ് പോയിന്റിൽ ഓടി എത്തുന്ന എല്ലാവർക്കും മെഡലുകൾ നൽകും. മുൻ വർഷങ്ങളിലേതുപോലെ തന്നെ മത്സരാർഥികൾക്ക് ടീഷർട്ടും പ്രഭാത ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാൻ:
https://cmscollege.ac.in/cms-horizon-marathon-2025
കൂടുതൽ വിവരങ്ങൾക്ക് 9847266166 എന്ന നമ്പറിൽ ബന്ധപ്പെടാം.