കന്യാസ്ത്രീകള്‍ക്കെതിരായ വ്യാജക്കേസ്: എഫ്ഐആര്‍ റദ്ദാക്കണമെന്ന്
1581267
Monday, August 4, 2025 7:05 AM IST
ചങ്ങനാശേരി: ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ വ്യാജ കേസ് ചുമത്തി മലയാളികളായ കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം മതേതര ഇന്ത്യക്ക് തീരാക്കളങ്കം വരുത്തിയെന്ന് ആര്‍ജെഡി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതുകൊണ്ടുമാത്രം പ്രശ്നം തീരില്ല. എഫ്ഐആര്‍ റദ്ദാക്കുന്നതുവരെ മതേതര വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം.
എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിനു കോട്ടയം ഗാന്ധിസ്ക്വയറില്‍ ആര്‍ജെഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ആര്‍ജെഡി നിയോജകമണ്ഡലം പ്രസിഡന്റുമാരായി രാജീവ് അലക്സാണ്ടര്‍ (പൂഞ്ഞാര്‍), എ.വി. ജോര്‍ജുകുട്ടി (കടുത്തുരുത്തി) എന്നിവരെ യോഗം നിയമിച്ചു.
ജില്ലാ പ്രസിഡന്റ് സണ്ണി തോമസിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ബെന്നി കുര്യന്, പീറ്റര്‍ പന്തലാനി, ടി.എസ്. റഷീദ്, ജോസ് മടുക്കക്കുഴി, ജോര്‍ജ് മാത്യു, ജോണ്‍ മാത്യു മൂലയില്‍, ഓമന വിദ്യാധരന്, കെ.ഇ. ഷെറീഫ് എന്നിവര്‍ പ്രസംഗിച്ചു.