പ്രഫ. എം.എം. ഏബ്രഹാം മാപ്പിളക്കുന്നേലിന് മികച്ച വിശ്വാസപരിശീലകനുള്ള അവാര്‍ഡ്
1581038
Sunday, August 3, 2025 11:44 PM IST
പാലാ: പാലാ രൂപതയിലെ മികച്ച സണ്‍ഡേ സ്കൂള്‍ അധ്യാപകന് കുറവിലങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊടൈക്കനാല്‍ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരം പൂവരണി തിരുഹൃദയ സണ്‍ഡേ സ്കൂള്‍ അധ്യാപകന് പ്രഫ. എം.എം. ഏബ്രഹാം മാപ്പിളക്കുന്നേലിന് സമ്മാനിച്ചു.
അമ്പത് വര്‍ഷത്തിലധികമായി സണ്‍ഡേ സ്കൂള്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന എം.എം. ഏബ്രഹാമിനെ വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേല്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
മുന്‍ ദേശീയ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി പ്രശസ്തിപത്രം നല്കി. സമിതി ഭാരവാഹികളായ വി.എം. ഇമ്മാനുവല്‍, ജോസ് കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് കാഷ് അവാര്‍ഡ് സമ്മാനിച്ചു.
ഡയറക്ടര്‍ ഫാ. ആന്റണി വില്ലന്താനത്ത്, ഹെഡ്മാസ്റ്റര് മനു കെ. ജോസ് കൂനാനിക്കല്‍, സിസ്റ്റര്‍ ടെസി, പ്രസിഡന്റ് ജിബിന്‍ മണിയഞ്ചിറ, സ്റ്റാഫ് സെക്രട്ടറി ജിയ ജിജി, പി.ടി. തോമസ് പാലൂക്കുന്നേല്‍, ഷെറിന് സെബാസ്റ്റ്യന്‍, ആന്മരിയ സജി, ജിബിന്‍ കല്ലക്കുളത്ത്, ജിലു ജിജി എന്നിവര്‍ പ്രസംഗിച്ചു.