റവ. ഡോ. നിരപ്പേൽ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ പുരസ്കാരം ആർ. ജയശ്രീക്ക് സമ്മാനിച്ചു
1581044
Sunday, August 3, 2025 11:44 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെയും റവ.ഡോ. ആന്റണി നിരപ്പേൽ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ ബെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കായി ഏർപ്പെടുത്തിയ റവ.ഡോ. നിരപ്പേൽ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ പുരസ്കാരം പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ. ജയശ്രീക്ക് സമർപ്പിച്ചു.
പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മോൺ. ജോർജ് ആലുങ്കല്‍ 10,001 രൂപയും പ്രശസ്തി പത്രവും മെമന്റോയുമടങ്ങുന്ന പുരസ്കാരം ആർ. ജയശ്രീക്ക് നൽകി.
പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. കോളജ് ചെയര്മാന് ബെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപർണ രാജു, ബോബി കെ. മാത്യു, പി.ആർ. രതീഷ്, ഫാ. ജോസഫ് വാഴപ്പനാടി, ജിനു തോമസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പൂഞ്ഞാർ എസ്എംവി സ്കൂളിൽ നിന്നെത്തിയ വിദ്യാർഥികൾ ആർട്ടിഫിഷൽ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഹോട്ടല്‍ മാനേജ്മെന്റ്, ഫാഷന്‍ ഡിസൈനിംഗ്, ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തിയ പ്രദർശനങ്ങളില്‍ പങ്കെടുത്തു.