‘കരുതല്‍’ ലഹരിവിരുദ്ധ കാമ്പയിന്: ജില്ലാതല പരിശീലനം
1580938
Sunday, August 3, 2025 6:51 AM IST
കോട്ടയം: ലഹരി ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തില്‍, കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കരുതല്‍ ലഹരിവിരുദ്ധ കാമ്പയിന് ആരംഭിച്ചു.
പോലീസ്, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിന് നടപ്പാക്കുന്നത്. കാമ്പയിന്റെ ഭാഗമായി ജില്ലാതല പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.ആര്. അജയ്, എക്സൈസ് വിമുക്തി മിഷന് പ്രതിനിധികളായ ബെന്നി സെബാസ്റ്റ്യന്‍, കെ.എസ്. അനീഷ, സൈബര്‍ സെല്‍ എസ്ഐ ജയചന്ദ്രന്, സൈബര്‍ സെല്‍ ഓഫീസര്‍ ജോബിന് ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.