അഡാർട്ട് വാർഷികാഘോഷം
1581034
Sunday, August 3, 2025 10:48 PM IST
പാലാ: കേരളത്തിലെ ആദ്യ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ പാലാ അഡാര്‍ട്ടിന്റെ 41-ാമത് വാര്‍ഷികാഘോഷവും ലഹരിവിമുക്ത ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയായ എഎ, ലഹരിവിമുക്ത ജീവിതം നയിക്കുന്നവരുടെ ഭാര്യമാരുടെ കൂട്ടായ്മയായ അല്‍ അനോണ്, അവരുടെ കുട്ടികളുടെ കൂട്ടായ്മയായ അല്‍ അറ്റിന് എന്നിവയുടെ സംയുക്ത സംഗമവും അഡാര്‍ട്ടില്‍ നടന്നു.
അഡാര്‍ട്ട് ചെയര്മാന് മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജയിംസ് പൊരുന്നോലില്‍, എസ്എല്സിഎ ചങ്ങനാശേരി കോ-ഓർഡിനേറ്റര്‍ എം.ടി. മാത്യു, അഡാര്‍ട്ട് സീനിയര്‍ കൗണ്‍സിലര്‍ ജോയ് കെ. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ഘാടന പരിപാടിക്കുശേഷം അല്‍ അനോണ് അംഗങ്ങള്‍ "ആത്മദര്പ്പണം' എന്ന നാടകം അവതരിപ്പിച്ചു. ലഹരിവിമുക്ത ജീവിതത്തില്‍ വാര്‍ഷികം ആഘോഷിക്കുന്നവര്‍ക്ക് ബിഷപ് മെഡലുകള്‍ വിതരണം ചെയ്തു.