രജതജൂബിലി ആഘോഷിച്ചു
1580943
Sunday, August 3, 2025 6:51 AM IST
വെച്ചൂർ: കുടവെച്ചുർ സെന്റ് മൈക്കിൾസ് സ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി. സെന്റ് അൽഫോൻസാ പാരിഷ് ഹാളിൽ നടന്ന സമ്മേളനം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ആന്റണി കളത്തിൽ അധ്യക്ഷത വഹിച്ചു.
റവ. ഡോ. ബെർക്കുമാൻസ്, ഫാ. അജിത് ചിറ്റിലപ്പള്ളി, കളമശേരി പ്രൊവിൻഷ്യൽ മദർ ലീ റോസ് പ്ലാക്കൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടെറസിൻ, വൈസ് പ്രിൻസിപ്പൽ ഷൈജ എം. ജോസഫ്, വെച്ചൂർ പഞ്ചായത്ത് അംഗം പി.കെ. മണിലാൽ, സ്കൂൾ പിടിഎ പ്രസിഡന്റ് ബിജു മിത്രംപള്ളി, സജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.