വനിതകള്‍ നേതൃത്വത്തിലേക്കു കടന്നുവരണം: കത്തോലിക്ക കോണ്‍ഗ്രസ്
1581037
Sunday, August 3, 2025 11:44 PM IST
പാലാ: വനിതകള്‍ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മുന്‍നിരയിലേക്ക് കൂടുതലായി കടന്നുവരണമെന്നും അതിനായി കത്തോലിക്ക കോണ്‍ഗ്രസ് വനിതാ കൗണ്‍സില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത വനിതാ കൗണ്‍സില്‍ നടത്തിയ നേതൃത്വ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ രൂപതയിലെ യൂണിറ്റുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി, സ്ത്രീകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് എത്തിക്കുന്നതിനായിട്ടായിരുന്നു ഒരു ദിവസത്തെ പരിശീലന പരിപാടി.
ഭരണങ്ങാനം മാതൃഭവനില്‍ നടത്തിയ സമ്മേളനത്തില്‍ ഗ്ലോബല്‍ സെക്രട്ടറിയും വനിതാ കോ-ഓര്‍ഡിനേറ്ററുമായ ആന്‍സമ്മ സാബു അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ഗ്ലോബല്‍ വനിതാ കോ-ഓര്‍ഡിനേറ്ററും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി വൈസ് പ്രസിഡന്റുമായ ഷിജി ജോണ്സണ്, ജോയിസ് മേരി, ജോസ് വട്ടുകുളം, റൈബി രാജേഷ്, ലിബി മണിമല, ബെല്ല സിബി, അന്നക്കുട്ടി, ലൈസമ്മ ജോര്‍ജ്, സുജ ജോസഫ്, മോളി തോമസ്, ഡാലിയ ഫ്രാന്‍സിസ്, ക്ലിന്റ് അരീപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.