പ്രഫ. സാബു തോമസ് വാസ് ഫെലോ
1580879
Sunday, August 3, 2025 6:07 AM IST
കോട്ടയം: എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് ഡയറക്ടറുമായ ഡോ. സാബു തോമസിനെ വേള്‍ഡ് അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിന്റെ (വാസ്) ഫെലോ ആയി തെരഞ്ഞെടുത്തു. ആഗോള തലത്തില്‍ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാങ്കേതികവിദ്യ, കല തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന നിര്‍ണായക സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് അക്കാദമി അംഗത്വം നല്‍കുന്നത്.
ഗവേഷകനായ പ്രഫ. സാബു തോമസ് ട്രിവാന്‍ഡ്രം എന്‍ജിനിയറിംഗ് സയന്‍സ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്കിന്റെ ചെയര്‍മാനും സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ഡയറക്ടറുമാണ്. റിസര്‍ച്ച് ഡോട്കോമിന്റെ റാങ്കിംഗില്‍ രാജ്യത്തെ രണ്ടാമത്തെ മികച്ച മെറ്റീരിയല്‍ സയന്റിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.