ദ്വിദിന ശില്പശാലയും ഫോട്ടോ പ്രദര്‍ശനവും
1580936
Sunday, August 3, 2025 6:51 AM IST
കോട്ടയം: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ദ്വിദിന ശില്പശാലയും ഫോട്ടോ പ്രദര്‍ശനവും ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി ഹാളില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഫീല്‍ഡ് എക്സിബിഷന് ഓഫീസര്‍ ജൂണി ജേക്കബ്, നാഷണല്‍ ആയുഷ് മിഷന് മെഡിക്കല്‍ ഓഫീസര്‍ ഡോ. അര്‍ച്ചന ചന്ദ്രന്, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രവേശനം സൗജന്യമാണ്. ഏറ്റുമാനൂര്‍ നഗരസഭ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം സെല്‍, ജില്ലാ ഹോമിയോ ആശുപത്രി, തപാല്‍ വകുപ്പ്, വനിതാ പോലീസ് സെല്‍, ഫയര്‍ ആന്‍ഡ് റസ്ക്യു, എക്സൈസ് ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.