‘ഹരിതം, ലഹരിരഹിതം’ സെമിനാര്‍
1580939
Sunday, August 3, 2025 6:51 AM IST
കോട്ടയം: എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തില്‍ ലോക പ്രകൃതി സംരക്ഷണദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ‘ഹരിതം, ലഹരിരഹിതം’ ലഹരിവിരുദ്ധ സെമിനാര്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂര്‍ മംഗളം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറില്‍ ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടികര അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.ആര്. അജയ്, ജില്ലാ വിമുക്തി മാനേജര്‍ എം.കെ. പ്രസാദ്, മംഗളം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്മാന് ഡോ. ബിജു വര്‍ഗീസ്, തങ്കച്ചന് തോന്നിക്കല്‍, കെ.ജി. ശ്രീജ, കെ.എസ്. അനീഷ, ഡോ. ജി. ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.