രാജേന്ദ്ര മൈതാനത്ത് സ്റ്റേജ് ഉദ്ഘാടനവും ജലബജറ്റ് പ്രഖ്യാപനവും
1581042
Sunday, August 3, 2025 11:44 PM IST
പൊൻകുന്നം: രാജേന്ദ്ര മൈതാനത്ത് ചിറക്കടവ് പഞ്ചായത്ത് ആറുലക്ഷം രൂപ മുടക്കി നിർമിച്ച പുതിയ സ്റ്റേജിന്റെ ഉദ്ഘാടനവും ജലബജറ്റ് പ്രഖ്യാപനവും മന്ത്രി റോഷി അഗസ്റ്റിൻ നടത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ, സതി സുരേന്ദ്രൻ, മിനി സേതുനാഥ്, ബി. രവീന്ദ്രൻനായർ, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ.ടി. ശോഭന, ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, പി. പ്രജിത്, പി. സതീഷ്ചന്ദ്രൻനായർ, വൈശാഖ് എസ്. നായർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.