1200 ദിവസം പിന്നിട്ട് സില്‍വര്‍ലൈന്‍വിരുദ്ധ സത്യഗ്രഹസമരം
1581281
Monday, August 4, 2025 7:16 AM IST
മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മാടപ്പള്ളി സമരപ്പന്തലില്‍ നടന്നുവരുന്ന സത്യഗ്രഹ സമരം 1200 ദിവസം പിന്നിട്ടു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദിഷ്ട പദ്ധതിക്ക് അംഗീകാരം നല്‍കാത്ത സാഹചര്യത്തിലും കേരള ജനത തള്ളിക്കളഞ്ഞ പദ്ധതി കേരള സര്‍ക്കാരിനു നടപ്പാക്കാന്‍ സാധിക്കാത്തതിനാലും പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും സമരസമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.