മുലയൂട്ടല്‍ വാരാചരണം : ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും നടത്തി
1581268
Monday, August 4, 2025 7:05 AM IST
കോട്ടയം: മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ആരോഗ്യകേരളം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ അധ്യക്ഷത വഹിച്ചു.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.എന്‍. സുരേഷ്, ഐഎപി പ്രതിനിധി ഡോ. മുരാരി, കെഎഫ്ഒജി പ്രതിനിധി ഡോ. ജിന്‍സി, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ആർ. ദീപ, കണ്‍സല്‍ട്ടന്റ് സി.ആര്. വിനീഷ് എന്നിവര്‍ പങ്കെടുത്തു.