സ്കൂൾ ബസ് ഇടിച്ചു കാത്തിരിപ്പു കേന്ദ്രം തകർന്നു; മൂന്നു പേർക്ക് പരിക്ക്
1483500
Sunday, December 1, 2024 5:26 AM IST
പറവൂർ: ബസ് ഇടിച്ചു ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു. ശനി വൈകിട്ട് നാലരയോടെ പറവൂരിലെ ഒരു സ്കൂളിന്റെ ബസാണ് പിന്നിലേക്ക് എടുത്തപ്പോൾ നന്ത്യാട്ടുകുന്നം ഗവ. എൽപി സ്കൂളിന് സമീപത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാത്തിരിപ്പു കേന്ദ്രം പൂർണമായി നിലംപൊത്തി. അപകടസമയം ഇവിടെ ഇരുന്നിരുന്ന നന്ത്യാട്ടുകുന്നം ചാപ്പായിപറമ്പിൽ മോഹൻ (65), ഉത്രംപിള്ളിൽ ഗോപി (66), ഉത്രംപിള്ളിൽ ഗോപി (64) എന്നിവർക്കു പരുക്കേറ്റു.
കോൺക്രീറ്റ് പാളികൾ ശരീരത്തിൽ വീണാണ് മൂവർക്കും പരിക്കേറ്റത്. ഇവരെ ചാലാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മോഹനന് തലയ്ക്ക് പരുക്കുണ്ട്. മറ്റ് രണ്ട് പേർക്കും കൈകാലുകൾക്കാണ് പരിക്ക്. ബസിന്റെ പിന്നിലെ ഗ്ലാസ് പൂർണമായി പൊട്ടിപ്പോയി. ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കു പരുക്കില്ല.