പു​ല്ല​ഴി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യം മ​തേ​ത​ര ഇ​ന്ത്യ​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്. സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ രാ​ജ്യ​ഭ​ര​ണ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യും ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തു വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​ധാ​ന വ്യ​ക്തി​ത്വ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ 55-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ല്ല​ഴി സെ​ന്‍റ് ജോ​സ​ഫ് ഓ​ൾ​ഡേ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം പി​റ​ന്നാ​ൾ​മ​ധു​രം പ​ങ്കു​വ​ച്ചു​കൊ​ണ്ടു ന​ട​ന്ന സ്നേ​ഹ​വി​രു​ന്ന് ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ൾ​ഡേ​ജ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജോ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ് വ​ള്ളൂ​ർ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ജോ​സ​ഫ് ചാ​ലി​ശേ​രി, സു​നി​ൽ അ​ന്തി​ക്കാ​ട്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, എ. ​പ്ര​സാ​ദ്, ഐ.​പി. പോ​ൾ, കെ.​കെ. ബാ​ബു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

ച​ട​ങ്ങി​നു മു​ന്നോ​ടി​യാ​യി ഡി​സി​സി ഓ​ഫീ​സി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പി​റ​ന്നാ​ൾ​കേ​ക്ക് മു​റി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.