വാഹനാപകടത്തില്‍ പരിക്കേറ്റ ശാന്തിക്കാരന് മരിച്ചു
1568924
Friday, June 20, 2025 11:14 PM IST
കയ്പമംഗലം: രണ്ട് വര്‍ഷങ്ങൾക്കു മുമ്പ് കയ്പമംഗലം വഴിയമ്പലത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാന്തിക്കാരന് മരിച്ചു. കയ്പമംഗലം കാരാപ്പുള്ളി ക്ഷേത്രത്തിനടുത്ത് ഈരേക്കാട്ട് രാജീവ് (50) ആണ് മരിച്ചത്. 2023 മാര്‍ച്ച് 30 നായിരുന്നു അപകടമുണ്ടായത്.
വഴിയമ്പലത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. മുന്നില്‍ പോയിരുന്ന കാറിലിടിച്ച് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാന്‍ 25 മീറ്ററോളം അകലേയ്ക്ക് തെറിച്ച് രാജീവ് ശാന്തിയുടെ ദേഹത്തും ബസ് സ്റ്റോപ്പിലും ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലും കിടപ്പിലുമായിരുന്നു. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു മരണം. സംസ്കാരം പിന്നീട്.
അച്ഛൻ: നടീപറമ്പത്ത് ചന്ദ്രശേഖരൻ. അമ്മ: ഈരേക്കാട്ട് തങ്കം. ഭാര്യ: പ്രിയലക്ഷ്മി.
മക്കൾ: മധുരിമ, ശബരിനാഥ്, പരേതനായ രുദ്രനാഥ്.