ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും: മന്ത്രി കെ. രാജന്
1568985
Saturday, June 21, 2025 12:57 AM IST
പറപ്പൂക്കര: ഡിജിറ്റല്‍ റവന്യുകാര്ഡ് നവംബര്‍ മാസത്തില്‍ പുറത്തിറക്കുമെന്ന് മന്ത്രി കെ. രാജന് അറിയിച്ചു. തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വെ കഴിഞ്ഞ വില്ലേജുകളില്‍നിന്നാണ് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഒരു വില്ലേജ് ഓഫീസില്‍നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിടം, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എടിഎം കാര്‍ഡ് രൂപത്തില്‍, പത്തക്ക ഡിജിറ്റല്‍ നമ്പറുള്ള കാര്‍ഡിലൂടെ അറിയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ഫണ്ടിൽ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, നിര്‍മിതികേന്ദ്രം റീജണല്‍ എന്‍ജിനീയര്‍ സതീദേവി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.ടി. കിഷോര്‍, റീന ഫ്രാന്‍സിസ്, പഞ്ചായത്തംഗങ്ങളായ ദിനേശ് വെള്ളപ്പാടി, ഷീബ സുരേന്ദ്രന്, ഐശ്വര്യ അനീഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, മുകുന്ദപുരം തഹസില്‍ദാര്‍ കെ.എം. സമീഷ് എന്നിവർ സംസാരിച്ചു.
എരുമപ്പെട്ടി: കോട്ടപ്പുറം - ചിറ്റണ്ട ഗ്രൂപ്പ് വില്ലേജി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമാണ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. കുണ്ടന്നൂർ ഏദൻ വെഡിംഗ് സെന്ററിൽനടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, ജില്ലാപഞ്ചായത്തംഗം ജലീൽ ആദൂർ, തലപ്പിള്ളി തഹസിൽദാർ എം.ആർ. രാജേഷ്, കുണ്ടന്നൂർ കർമല മാതാ പള്ളി വികാരി സെബി കവലക്കാട്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുമന സുഗതൻ, ഷീജ സുരേഷ്, അംഗങ്ങളായ പി.എം. സജി, ഇ.എസ്. സുരേഷ്, കെ.ബി. ബബിത, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി, എം.എസ്. സിദ്ധൻ എന്നിവർ സംസാരിച്ചു.
പുന്നംപറമ്പ്: സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് മന്ത്രി കെ. രാജൻ. തലപ്പിള്ളി താലൂക്കിലെ തെക്കുംകര പഞ്ചായത്തിലെ തെക്കുംകര - മണലിത്തറ ഗ്രൂപ്പ് വില്ലേജിന്റെ കെട്ടിട നിർമാണോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷതവഹിച്ചു.
ഡെ. കളക്ടർ എം.സി. ജ്യോതി, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ പി. ആർ. രാധാകൃഷ്ണൻ, സബിത സതീഷ്, വി.സി. സജീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.