ചാ​ല​ക്കു​ടി: കേ​ര​ള​ത്തി​ൽ സ്പോ​ർ​ട്സ് ഇ​ൻ​സ്റ്റി​റ്റ്യൂട്ട് സ്ഥാ​പി​ക്കു​മെ​ന്നും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌മാൻ.
ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹൈ​സ്കൂ​ൾ ടി.​കെ. ചാ​ത്തു​ണ്ണി സ്മാ​ര​ക മൈ​താ​ന​ത്തി​ൽ അഞ്ചുകോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാണോദ്​ഘാ​ട​ന​വും 1.27 കോ​ടി രൂ​പ ചെല​വി​ൽ മേ​പ്പി​ൾ വു​ഡ് ഫ്ലോ​റി​ംഗ് ന​ട​ത്തി​യ എം.എ​ൽ. ജേ​ക്ക​ബ് സ്മാ​ര​ക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോദ്ഘാ​ട​ന​വും നി​ർ​വഹി​ച്ചു സം​സാ​രി​ക്കുകയാ​യി​രു​ന്നു മ​ന്ത്രി.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഷി​ബു വാ​ലപ്പ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ന്മാരാ​യ പ്രീ​തി ബാ​ബു, ആ​നി പോ​ൾ, യു​ഡി​എ​ഫ് ലീ​ഡ​ർ അ​ഡ്വ. ബി​ജു. എ​സ്. ചി​റ​യ​ത്ത്, പ്ര​തി​പ​ക്ഷനേ​താ​വ് സി.​എ​സ്.​ സു​രേ​ഷ് കൗ​ൺ​സി​ല​ർ നി​ത പോ​ൾ. എ​ഡ്യു​ക്കേ​ഷ​ൻ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ പി.​എം. ബാ​ല​കൃ​ഷ്ണ​ൻ, കാ​യി​ക വ​കു​പ്പ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ സി.​എ​സ്. ര​മേ​ഷ്, സ്പോ​ർ​ട്സ് എ​ക്സി. എ​ൻജി നീയ​ർ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, വി.​ഒ. പൈ​ല​പ്പ​ൻ, പോ​ൾ പു​ല്ല​ൻ, വി.​ഐ. പോ​ൾ, ഹെ​ഡ്മി​സ്ട്ര​സ് പി.​ മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.