ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​തി​രി​ഞ്ഞി - കാ​ട്ടൂ​ര്‍ റോ​ഡി​ല്‍ കോ​ത​റ പാ​ല​ത്തി​ന് അ​ടു​ത്തു​ള്ള കെ​എ​ല്‍​ഡി​സി ക​നാ​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ച​ളി​ങ്ങാ​ട് തോ​ട്ടു​പ​റ​മ്പ​ത്ത് ക​രീ​മി​ന്‍റെ മ​ക​ന്‍ ഷാ​ന​വാ​സ് (23) ആണ് മരിച്ചത്. സം​സ്‌​കാ​രം ച​ളി​ങ്ങാ​ട് ജു​മ മ​സ്ജി​ദി​ല്‍ ന​ട​ത്തി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. സു​ഹൃത്തും കൂ​രി​ക്കു​ഴി സ്വ​ദേ​ശി​യു​മാ​യ മ​ജീ​ദി​നൊ​പ്പം ക​നാ​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ്, കാ​ട്ടൂ​ര്‍ പോ​ലീ​സ് , സ്‌​കൂ​ബാ സം​ഘം എ​ന്നി​വ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ സ്ഥ​ല​ത്തു നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ പെ​രി​ഞ്ഞ​നം പൊ​ന്‍​മാ​നി​ക്കു​ടം ഭാ​ഗ​ത്ത് ക​നോ​ലി ക​നാ​ലി​ല്‍ ത​ട​ഞ്ഞ് നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​താ​വ്: മും​താ​സ്. സ​ഹോ​ദ​ര​ന്‍: ഷ​ഹ​ബാ​സ് (ഗ​ള്‍​ഫ്).