തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ അ​റി​വു​ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ളു​ടെ​യും സ്ര​ഷ്ടാ​ക്ക​ളാ​ക​ണ​മെ​ന്നു മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ റൂ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 78 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന- കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത​പ​ദ്ധ​തി​യാ​യ റൂ​സ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​നു ര​ണ്ടു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഒ​രു കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 22 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ഹോ​സ്റ്റ​ൽ ന​വീ​ക​ര​ണ​വും 78 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ൾ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി. കോ​ള​ജി​ന്‍റെ ചേ​റൂ​രി​ലെ സെ​ന്‍റി​ന​റി കാ​മ്പ​സി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ പ​ഠ​ന, പ​ഠ​നേ​ത​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും.

ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ, വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ലേ​സ്‌​മെ​ന്‍റ് ആ​ക്ടി​വി​റ്റി​ക​ൾ, എ​ക്സ്പീ​രി​യ​ൻ​സ് ലേ​ണിം​ഗ് ആ​ക്ടി​വി​റ്റീ​സ്, സ്കി​ൽ ട്രെ​യി​നിം​ഗ് ആ​ക്ടി​വി​റ്റീ​സ് തു​ട​ങ്ങി​യ​വ​യ്ക്കാ​യി 800 സ്ക്വ​യ​ർ മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ളി​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മാ​നേ​ജ​ർ​കൂ​ടി​യാ​യ ബി​ഷ​പ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ അ​ധ്യ​ക്ഷ​നാ​യി. പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, റ​വ.​ഡോ. ഫ്ലെ​ർ​ജി​ൻ ആ​ന്‍റ​ണി, റൂ​സ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എം.​ടി. തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.